രാമനാട്ടുകര: രാമനാട്ടുകര നഗരസഭ 20ാം ഡിവിഷനിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് പാകി നവീകരിച്ച എൻ എച്ച് ജി .യു.പി.എസ് റോഡ് നഗരസഭ ചെയർപേഴ്സൺ വി.എം.പുഷ്പ ഉദ്ഘാടനം ചെയ്തു. നിലവിൽ ടാർ ചെയ്ത റോഡിലെ പൊട്ടി പൊളിഞ്ഞ ഭാഗങ്ങൾ നീക്കം ചെയ്ത് പൂർണമായും ഇന്റർലോക്ക് കട്ടകൾ പാകിയാണ് പ്രവൃത്തി നടത്തിയത്, നഗരസഭാ വൈസ് ചെയർമാനും ഡിവിഷൻ കൗൺസിലറുമായ പി.കെ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷ വഹിച്ചു. സഫ റഫീഖ്, ജയ്സൽ കെ. പി കെ .അഫ്സൽ ,സജ്‌ന , ആയിഷ ജസ്‌ന, സി.കെ ജുബൈരിയ , എൻ.സി ഹംസക്കോയ, കുന്നത്തൂർ അബ്ദുൽ അസീസ്, കെ.ടി റസാഖ്, പാലക്കൽ റസാഖ്, കെ.സി രാജൻ, പി. എം.അജ്മൽ, ജലീൽ ചാലിൽ, നാരായണൻ പൊന്നമ്പിളി, അനീഷ് പരിയാപുരത്ത് തുങ്ങിയവർ പ്രസംഗിച്ചു. വികസന സമിതി കൺവീനർ ശിവരാമൻ കോതേരി സ്വാഗതവും ട്രഷറർ വിജയൻ കരിപ്പായി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |