മലപ്പുറം: ആലപ്പുഴയിൽ നടന്ന സംസ്ഥാന സബ്ബ് ജൂനിയർ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീം സെക്കന്റ് റണ്ണർ അപ്പായി. ആദ്യ മത്സരത്തിൽ ആതിഥേയരായ ആലപ്പുഴയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന രണ്ട് മത്സരങ്ങളിൽ തിരുവനന്തപുരത്തേയും കോട്ടയത്തേയും പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ കോഴിക്കോടിനോട് പരാജയപ്പെട്ടു. തൃശൂരിനെ പരാജയപ്പെടുത്തി 2019ന് ശേഷം സെക്കൻഡ് റണ്ണർ അപ്പായി.
മലപ്പുറം ജില്ലയുടെ ഹൃദിക, ആത്മിക എന്നിവർ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |