കൊച്ചി: കേരളകൗമുദി കൊച്ചി യൂണിറ്റിന്റെ ഓണാഘോഷം എറണാകുളം ബി.ടി.എച്ചിൽ ഹൈബി ഈഡൻ എം.പിയും ടി.ജെ. വിനോദ് എം.എൽ.എയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മാദ്ധ്യമങ്ങളിൽ അവഗണിക്കപ്പെടുന്ന സാധാരണക്കാരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും സൂക്ഷ്മമായി ജനശ്രദ്ധയിലെത്തിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് ഹൈബി ഈഡൻ പറഞ്ഞു. കെ.എസ്.യു പ്രവർത്തനകാലം മുതൽ തന്നേയും സംഘടനയേയും കേരളകൗമുദി പരിഗണിച്ചിട്ടുണ്ട്. വാർത്തയ്ക്ക് അപ്പുറമുള്ള ജീവിതത്തെ തേടിപ്പോകുന്ന മാദ്ധ്യമമാണ്. അച്ചടിമാദ്ധ്യമങ്ങൾ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളകൗമുദി കരുത്തോടെ മുന്നോട്ടുപോകുന്നതിൽ സന്തോഷമുണ്ടെന്നും ഹൈബി പറഞ്ഞു.
നൂറ്റാണ്ടിലേറെയായി മലയാള മാദ്ധ്യമരംഗത്തെ അവഗണിക്കാനാവാത്ത പത്രമാണ് കേരളകൗമുദിയെന്ന് ടി.ജെ. വിനോദ് എം.എൽ.എ. പറഞ്ഞു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷനായി.
കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, എറണാകുളം സൗത്ത് എ.സി.പി പി. രാജ്കുമാർ, സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവീൺ ഹഫീസ്, പവർജീൻ സോളാർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ.എസ്.വി. ജയകൃഷ്ണൻ, മെഡിമിക്സ് സ്റ്റേറ്റ് സെയിൽസ് മാനേജർ കെ. ശ്രീകുമാർ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ, ജില്ലാ പ്രസിഡന്റ് മനോഹരൻ, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ. സഹീർഷാ എന്നിവർ സംസാരിച്ചു.
ഏജീസ് കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ആർ. മാധവമേനോൻ, സീക്വൻസ് കമ്മ്യൂണിക്കേഷൻസ് ഗ്രൂപ്പ് ഡയറക്ടർ കെ. അർച്ചന, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, ദൃശ്യ കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ജേക്കബ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് നന്ദിയും പറഞ്ഞു. കേരളകൗമുദി എംപ്ളോയീസ് വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |