തിരുവനന്തപുരം: രാജ് ഭവനിലെത്തി ഗവർണർക്കും പത്നിക്കും ഓണക്കോടികൾ സമ്മാനിച്ചും ഓണാശംസകൾ നേർന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഇത്തവണത്തെ ഓണത്തിന് രാജ്ഭവനിലെ സദ്യ തന്റെ വകയായിരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.ഏകദേശം ഒരു മണിക്കൂറോളം രാജ്ഭവനിൽ ചെലവഴിച്ച കേന്ദ്രമന്ത്രി,തന്റെ രാഷ്ട്രീയവും സിനിമാജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഗവർണറുമായി പങ്കുവച്ചു.സുരേഷ് ഗോപി അഭിനയിച്ച സിനിമകളിൽ ഏതൊക്കെ ഹിന്ദിയിൽ ഡബ് ചെയ്തിട്ടുണ്ടെന്ന് ഗവർണർ അന്വേഷിക്കുകയും പൊലീസ് കമ്മീഷണർ വേഷത്തിൽ തിളങ്ങിയ ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പ് രാജ്ഭവനിൽ ലഭ്യമാക്കണമെന്ന് ജീവനക്കാരോട് നിർദ്ദേശിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |