കോട്ടയം: ഷോപ്പിംഗ് മാളിലെ ഏറ്റവും വലിയ ഓണത്തപ്പനെന്ന ലോക റെക്കാഡ് കൈവരിച്ച് കോട്ടയം ലുലുമാൾ. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചാണ് കോട്ടയം ലുലുമാൾ നേട്ടം കരസ്ഥമാക്കിയത്. ഓണാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഓണത്തപ്പൻ കോട്ടയം ലുലുമാളിലെ ഉപഭോക്താക്കളുടെയും സന്ദർശകരുടെയും നാട്ടുകാരുടെയും ശ്രദ്ധാകേന്ദ്രമായി. വിവിധ അളവുകളിലുളള അഞ്ച് ഓണത്തപ്പന്മാരുടെ രൂപങ്ങളാണ് കേരളീയ പാരമ്പര്യത്തിനു യോജിച്ച രീതിയിൽ കോട്ടയം ലുലുമാളിൽ സ്ഥാപിച്ചത്. പ്രദർശന മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തിയാണ് രൂപങ്ങളുടെ നിർമാണം. വേൾഡ് റെക്കാഡ്സ് യൂണിയൻ അഡ്‌ജൂഡിക്കേറ്റർ നിഖിൽ ചിന്തക്കിൽ നിന്ന് കോട്ടയം ലുലുമാൾ റീട്ടെയിൽ ജനറൽ മാനേജർ നിഖിൻ ജോസഫ് പുരസ്‌കാരം ഏറ്റുവാങ്ങി.
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് വലിയ ഓണത്തപ്പന്മാരെ നിർമ്മിച്ചതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ അറിയിച്ചു. ഓണാഘോഷകാലത്തുടനീളം കോട്ടയം ലുലുമാളിൽ ലോക റെക്കാഡ് സൃഷ്ടിച്ച ഓണത്തപ്പന്മാർ പ്രദർശനത്തിനുണ്ടാകും. ഓണം കഴിയുന്നതുവരെ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങളും കോട്ടയം മാളിൽ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |