കണ്ണൂർ: അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷെെജുവാണ് മരിച്ചത്. ഷെെജുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ നിരവധി കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ അൻപതിലധികം കേസുകൾ ബ്രാഞ്ച് മാനേജർ കൂടിയായ ഷെെജുവിന്റെ പേരിലായിരുന്നു. ഓരോ കേസുവരുമ്പോഴും ജാമ്യമെടുത്ത് പുറത്തിറങ്ങുകയായിരുന്നു ഷെെജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |