വാഷിംഗ്ടൺ: 171 -ാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക വാഷിംഗ്ടണിൽ വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. ആശ്രമ ധ്യാനമണ്ഡപത്തിൽ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ഭക്തജനങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ ഗുരുദേവന്റെ അഷ്ടോത്തര ശതനാമാവലി മന്ത്രാർച്ചനയോടു കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗുരുദേവൻ അവിടുത്തെ അനന്തരമിയായി ശ്രീശാരദാദേവിയുടെ തിരുസന്നിധിയിൽ വച്ച് പാലുകൊണ്ട് അഭിഷേകം ചെയ്തു വാഴിച്ച ദിവ്യശ്രീ ബോധാനന്ദ സ്വാമിയുടെ അഭിഷേക ശതാബ്ദി വാർഷികആഘോഷങ്ങളുടെ അനുസ്മരണ സമ്മേളനവും നടക്കുകയുണ്ടായി. ചടങ്ങിൽ ആശ്രമം പ്രസിഡന്റ് ഡോക്ടർ ശിവദാസൻ മാധവൻ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫസർ ബ്രൂസ് റസ്സൽ ഗുരുദർശനത്തെ ആസ്പദമാക്കി സംസാരിച്ചു. ആരോൺ അമേരിക്കൻ ജനതയിൽ ഗുരുദർശനം എത്തിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു ബോധാനന്ദ സ്വാമികളുടെ ജീവിതം വളരെ ത്യാഗപൂർണ്ണമായിരുന്നു എന്നും ജാതിക്കെതരായി ധർമ്മഭട സംഘം എന്ന പ്രസ്ഥാനത്തിനുരൂപം കൊടുത്ത് ജാതിയെ ഉച്ഛാടനം ചെയ്യുന്നതിനുവേണ്ടി സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായും ശക്തമായ പ്രചരണം നടത്തിയ ബോദനന്ദ സ്വാമികൾ ത്യാഗത്തിൽ സമർപ്പിത ചേതസായിരുന്നു എന്നും "ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ" എന്ന് ഗുരു വിശേഷിപ്പിച്ച ഗുരുവിന്റെ ശിഷ്യൻ ആയിരുന്നുവെന്നും അനുഗ്രഹപ്രഭാഷണത്തിൽ സ്വാമി ഗുരു പ്രസാദ് സൂചിപ്പിച്ചു.
ആശ്രമം ബോർഡ് അംഗം ടെക്സാസിൽ നിന്നും എത്തിച്ചേർന്ന ഷാജി പാപ്പൻ ഗുരുദേവ ദർശനത്തിന്റെ മഹിമയെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഗുരു കൃതികളിലെകാവ്യാത്മകത ഭാരതം കണ്ട ഋഷി പരമ്പരയിലെ ഏറ്റവും വലിയ കവി ആയിരുന്നു ശ്രീനാരായണ ഗുരുദേവൻ എന്ന് സുനിൽ കാരാടിയിൽ ആശപ്രസംഗത്തിൽ സൂചിപ്പിച്ചു. ഗുരു ദർശനത്തിന്റെ കാലിക പ്രസക്തി പാശ്ചാത്യ രാജ്യങ്ങളിൽ വർത്തമാന കാലഘട്ടത്തിൽ വളരെ പ്രസക്തം എന്ന് ബോസ്റ്റനിൽ നിന്ന് എത്തിയ സംഗീത് കുമാർ അനുസ്മരിച്ചു. നിഷ ഗുരു സ്മരണ നടത്തി .
മനോജ് കുട്ടപ്പൻ. സാജൻ നടരാജൻ, രത്നമ്മ ഗോപിനാഥൻ, കാർത്തിയായ നീരാജേന്ദ്രൻ സജി, സിന്ധു, സന്തോഷ് വാസുദേവൻ, മുംബൈ ഡോക്ടർ അജയ്, ഡോക്ടർ ടിബിൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിന് ആശ്രമം ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദി പറഞ്ഞു. നിരവധി ആളുകളുടെ നിറസാന്നിദ്ധ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ശേഷം ഓണസദ്യയോട് കൂടി ആഘോഷ പരിപാടികൾ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |