ബാലുശ്ശേരി: ജാസ്മിൻ ആർട്സ് ആൻഡ് മ്യൂസിക് അക്കാഡമിയുടെ ഓണാഘോഷം 'ആവണിപ്പൂത്താലം 2025 " ബസ് സ്റ്റാൻഡ് ബിൽഡിംഗിലെ ഷീ ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. മോഹനൻ എ.പി അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് കരുമല, ഹരീഷ് നന്ദനം, അഡ്വ: പി.കെ.മനോഹരൻ എന്നിവർ പ്രസംഗിച്ചു. നഗരത്തിൽ വർണാഭമായ ഘോഷയാത്ര നടന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ബേബി എകരൂൽ, കരുണൻ വൈകുണ്ഠം, ജുനറ്റ് .പി.ആർ, ഷിജില, നിഷ പ്രശോഭ്, സായി കല, സി.കെ. രഞ്ജിനി ശബരീഷ്, സോണിയ ദിനേശ്, അഹ്നാ സോദിൻ എന്നിവരെ ആദരിച്ചു. ശ്രീവൽസൻ മാളിക്കടവ്, പ്രഭാകരൻ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തിൽ ഓർക്കസ്ട്രയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |