തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങത്ത് യു .പി സ്കൂളിൽ സാംസ്കാരിക സദസ് നടത്തി. പാക്കനാർ പുരം ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: സൂരജ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി. ബിജു വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. അശോകൻ നടുക്കണ്ടി, ബബീഷ് . എൻ , പ്രമോദ് നാരായണൻ ,അശോകൻ . പി. പി.എന്നിവർ പ്രസംഗിച്ചു. പ്രശ്നോത്തരി, ചിത്രരചന മത്സര വിജയികൾക്ക് നടുക്കണ്ടി നാരായണൻ , നാഗത്ത് നാരായണൻ എന്നിവർ സമ്മാനദാനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |