കൊച്ചി: പാമ്പുകൾ വരാനുള്ള സാഹചര്യം സ്‌കൂൾ ചുറ്റുപാടുകളിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിൽ നിർദ്ദേശം. കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുംവിധം ക്ലാസിന് പുറത്തു സൂക്ഷിക്കരുതെന്നും നിർദ്ദേശമുണ്ടായി. ആന്റിവെനവും പീഡിയാട്രിക് ചികിത്സയുമുള്ള ആശുപത്രികളുടെ പട്ടിക സ്‌കൂളുകളിൽ സൂക്ഷിക്കണമെന്നും തീരുമാനമായി.
സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്‌ക്കായുള്ള മാർഗനിർദ്ദേശങ്ങളുടെ കരട് ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ചു. വിവിധ വകുപ്പു പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള യോഗത്തിലെ മിനിട്‌സും ഹാജരാക്കി. ആരോഗ്യ അധികൃതരെ അറിയിക്കേണ്ട രോഗങ്ങളുടെ കൂട്ടത്തിൽ പാമ്പുകടി ഉൾപ്പെടുത്തണമെന്നും തീരുമാനമായി.
ബത്തേരിയിലെ സ്‌കൂൾ വിദ്യാർത്ഥിക്ക് സ്‌കൂളിൽ വച്ചു പാമ്പുകടിയേറ്റ സംഭവത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിംഗ് നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |