മുക്കം: കാരശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫ് വ്യാജരേഖകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്തവർക്കും വോട്ടുചേർത്തെന്നും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഓരോ വാർഡിലും പ്രായമാകാത്ത അനവധിയാളുകളെ പട്ടികയിൽ ചേർത്തു. നേതാക്കളുടെ മക്കളും ഇതിൽ ഉൾപ്പെടും. കോൺഗ്രസ് കാരശ്ശേരി മണ്ഡലം മുൻ പ്രസിഡന്റ് സമാൻ ചാലൂളിയുടെ മകൻ പട്ടികയിൽ സ്ഥാനം നേടിയ പ്രായമാകാത്ത ആളാണെന്നും എൽ.ഡി എഫ് നേതാക്കൾ ആരോപിച്ചു. പ്രതിഷേധ മാർച്ച് കെ. പി ഷാജി ഉദ്ഘാടനം ചെയ്തു. എം. ആർ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ, കെ. പി വിനു,കെ. കെ നൗഷാദ്, ശ്രീകുമാർ പാറത്തോട്, മാന്ത്ര വിനോദ്, ജിജിത സുരേഷ്എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |