മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവത്തിന്റെ താലൂക്ക് തല മത്സരത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ജോസ് കരിമ്പൻ നിർവ്വഹിച്ചു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ, എക്സികൃൂട്ടീവ് മെമ്പർമാരായ എം.എ.എൽദോസ്, ടി.പി. രാജീവ്, വി.ടി. യോഹന്നാൻ, പരീക്ഷ ചീഫ് ഇൻവിജിലേറ്റർ അനീഷ് പി. ചിറക്കൽ, മുൻസിപ്പൽ നേതൃസമിതി കൺവീനർ ആർ. രാജീവ് എന്നിവർ സംസാരിച്ചു. ജയ്സൺ ടി.എ, അഭിലാഷ് കെ.ഡേവിഡ് എന്നിവർ നേതൃത്വം നൽകി. താലൂക്ക് തലത്തിൽ ക്വിസ് മത്സരവും എഴുത്തുപരീക്ഷയുമാണ് നടത്തിയത്. വിജയികളായ ആദ്യ പത്ത് സ്ഥാനക്കാർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. താലൂക്ക് തല മത്സര വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സർട്ടിഫിക്കറ്റും നൽകുന്നതാണെന്ന് താലൂക്ക് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |