മുടപുരം : സുജാത രാജേഷ് രചിച്ച സിയാച്ചിനിൽ മഞ്ഞുപെയ്യുമ്പോൾ എന്ന കഥാസമാഹാരം കെ.ജയകുമാർ വി.ഷിനിലാലിന് നൽകി പ്രകാശനം ചെയ്തു.ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു.സലിൻ മാങ്കുഴി പുസ്തകം അവതരിപ്പിച്ചു.രജി ജ്യോതി ബാബു,എൻ.എസ്.അജയകുമാർ, സുകു.എസ്,നാട്യഗ്രാമം ലൈബ്രറി സെക്രട്ടറി വി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.കഥാകൃത്ത് സുജാത രാജേഷ് മറുപടി പ്രസംഗം നടത്തി.കുറക്കട ടാഗോർ ലൈബ്രറി,ചെമ്പകമംഗലം എ.ടി കോവൂർ ഗ്രന്ഥശാല,തോന്നയ്ക്കൽ നാട്യഗ്രാമം ലൈബ്രറി എന്നിവയുടെ കൂട്ടായ്മയായ നിലാവ് സാംസ്കാരിക സംഗമാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |