പറവൂർ : സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെ ഭാഗമായി പറവൂർ താലൂക്ക് തല മത്സരം നടന്നു. പറവൂർ ഗവ. ബോയ്സ് സ്കൂൾ ഹെഡ് മിസ്ട്രസ് റാണി മേരിമാത ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി. സുകുമാരൻ അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശാന്തിനി ഗോപകുമാർ, ജില്ലാ കമ്മിറ്റി അംഗം പി.ആർ. സത്യൻ, പി.പി. അജിത്കുമാർ, താലൂക്ക് സെക്രട്ടറി ബെന്നി ജോസഫ് , ജയൻ മാലിൽ, വി.എം. ഹാരിസ്, കെ.എ. പ്രതാപൻ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി 98 പേർ മത്സരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |