മുക്കം: പൊറ്റശ്ശേരി ഫൈറ്റേഴ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബും ചെറുവാടി അഡ്വഞ്ചർ ക്ലബും പൊറ്റശ്ശേരിയിൽ സംഘടിപ്പിച്ച സംസ്ഥാന തല പുരുഷ, വനിത വണ്ടിപ്പൂട്ടും ചെളിക്കളി മത്സരവും സമാപിച്ചു. പുരുഷ വിഭാഗത്തിൽ മണ്ണാർക്കാട് മുബഷിർ ആൻഡ് അനസും വനിത വിഭാഗത്തിൽ കോഴിക്കോട് പന്തീരങ്കാവ് ഫാത്തിമ സജ അജീസ് മുഹ്സിനും ഒന്നാം സ്ഥാനം നേടി. ഷെബിക്ക് റയാൻ സാബിക്ക് പെരിന്തൽമണ്ണയ്ക്കാണ് പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം. വനിത വിഭാഗത്തിൽ രണ്ടാം സ്ഥാനം കോഴിക്കോട് കൂളിമാടിലെ ജാസ്മിൻ നേടി. മുക്കം നഗരസഭ കൗൺസിലർ എം.മധു ഉദ്ഘാടനം ചെയ്തു. നിഷാദ് നെല്ലി അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് നജാദ് റഹ്മാൻ, സലിം എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |