തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ ഡിജിറ്റൽ മീഡിയ സെല്ലിന്റെ പങ്കാളിത്തം അന്വേഷിക്കാൻ കെ.പി.സി.സി യോഗത്തിൽ തീരുമാനം. വി ടി ബൽറാമിനാണ് അന്വേഷണ ചുമതല. നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നിരുന്നു. സമൂഹ മാദ്ധ്യമ ഇടപെടൽ കൂടതൽ ശക്തിപ്പെടുത്തി കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശം സമർപ്പിക്കാൻ അഞ്ചംഗ സമിതിക്ക് രൂപം നൽകി. എം.ലിജു, വി.ടി ബൽറാം,പഴകുളം മധു,പി.എം നിയാസ്, ദീപ്തി മേരി വർഗീസ് എന്നിവരാണ് സമിതി അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |