മുഹമ്മ: കൊച്ചനാകുളങ്ങര റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പരിപാടി അഡ്വ .ഷാർബിൻ സന്ധ്യാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധാകരപ്പണിക്കർ അദ്ധ്യക്ഷനായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്തംഗം കുഞ്ഞുമോൾ ഷാനവാസ് , സുധീർ രാഘവൻ , ഡോ. ദേവി എസ് നായർ , പ്രൊഫ .പുരുഷോത്തമൻ നായർ, അരവിന്ദൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്യാമളാംഗൻ സ്വാഗതവും സി. ആർ. ബിജു നന്ദിയും പറഞ്ഞു. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് അവതരിപ്പിച്ച
ഓട്ടൻതുള്ളലും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |