നാദാപുരം: ചാലപ്പുറത്തെ പുതുക്കി പണിയുന്ന ബദരിയ്യാ മസ്ജിദിന്റെ ശിലാസ്ഥാപനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കാട്ടിൽ അബ്ദുല്ലഹാജി അദ്ധ്യക്ഷത വഹിച്ചു . സിനാൻ സി.പി ഖിറാഅത്ത് നടത്തി. അബ്ദുൽ അസീസ് ദാരിമി കെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. കൊടക്കൽ കോഴക്കുഞ്ഞി തങ്ങൾ, പൂക്കോയ തങ്ങൾ കീഴായി, തൽഹത്ത് നിസാമി, ബംഗ്ലത്ത് മുഹമ്മദ്, കെ.പി.സി. തങ്ങൾ, വളപ്പിൽ കുഞ്ഞമ്മദ് , ഇസ്ഹാക്ക് ഫലാഹി, ടി.പി. അബ്ദുല്ല , പി.അഷ്റഫ് മുസ്ലിയാർ, സയ്യിദ് അലി യമാനി , കുഞ്ഞാലി പൊന്നാണ്ടി, ചെറുവലത്ത് സുനീർ, അലി മാട്ടാൻ, സി. എച്ച്.ഹമീദ്, ഫസൽ മാട്ടാൻ എന്നിവർ പ്രസംഗിച്ചു. സി.കെ. ബഷീർ സ്വാഗതവും സഫുവാൻ പൊന്നാണ്ടി നന്ദിയും പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |