ബേപ്പൂർ: തൊഴിലാളി വിരുദ്ധജനദ്രോഹ നടപടികൾക്കെതിരേ "തൊഴിലാളി മുന്നേറ്റം" എന്ന മുദ്രാവാക്യം ഉയർത്തി ബി.എം.എസ് ബേപ്പൂർ ഉപമേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി. കേരള സ്റ്റേറ്റ് പെൻഷണർ സംഘ് ജനറൽ സെക്രട്ടറി അഡ്വ. ജയബാനു ഉദ്ഘാടനം ചെയ്തു . ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു . ക്യാപ്റ്റൻ ശരത്ത് കുമാർ സ്വീകരണം ഏറ്റുവാങ്ങി. ബേപ്പൂർ ടൗണിൽ വിശ്വകമ്മ ജയന്തി സമ്മേളനവും പദയാത്ര സമാപന സമ്മേളനവും നടന്നു. ബി.എം.എസ് ജില്ല ട്രഷറർ കെ.വി സൽവരാജ് ഉദ്ഘാടനം ചെയ്തു. ജിജേഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ടി വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് ജില്ല പ്രസിഡന്റ് സി.പി രാജേഷ്, ഡാലിൻ, ദിനേശൻ , ദയാധരൻ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |