കണ്ണൂർ: എൻ.ജി.ഒ യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളും ദീർഘകാലം ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ഇ.പത്മനാഭന്റെ ചരമദിനത്തിൽ കണ്ണൂർ ടി.കെ.ബാലൻ സ്മാരക ഹാളിൽ അനുസ്മരണ സമ്മേളനവും മതനിരപേക്ഷ നവകേരളം എന്ന വിഷയത്തിൽ സെമിനാറും നടന്നു. മുൻ എം.എൽ.എ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി ഗാഥ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രഞ്ജിത്ത്, പി.ആർ.സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.വി.പ്രജീഷ് നന്ദിയും പറഞ്ഞു. അനുസ്മരണത്തിന്റെ ഭാഗമായി ജില്ലയിലെ 10 ഏരിയ കേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തലും അനുസ്മരണ പ്രഭാഷണവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |