നെല്ലിയാമ്പതി: അതിഥി തൊഴിലാളികൾക്ക് മലമ്പനി, ജീവിതശൈലി രോഗ നിയന്ത്രണം എന്നിവയിൽ ബോധവത്കരണം നൽകി. അതിഥി സ്ത്രീ തൊഴിലാളികൾക്ക് രക്ത പരിശോധനകളും ബോധവത്കരണവും നൽകി. നെല്ലിയാമ്പതി പലകപ്പാണ്ടിയിലെ ഗ്രീൻലാൻഡ് എസ്റ്റേറ്റിലെ വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന തൊഴിലാളികൾക്കുള്ള സ്‌ക്രീനിംഗ് ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൻ, ലാബ് ടെക്നിഷ്യൻ എൻ.കെ.സജ്ന, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സൈനു സണ്ണി, ബി.അഫ്സൽ, നഴ്സുമാരായ കെ.ജെ.രാജി മോൾ, സുദിന സുരേന്ദ്രൻ, നേഴ്സിംഗ് അസിസ്റ്റന്റ് എച്ച്.ജാനകി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |