ബാലുശ്ശേരി: ശിവപുരം എസ്.എം.എം.എ യു.പി സ്കൂളിൽ നടക്കുന്ന ടെസ്റ്റ് ക്യാമ്പിനോടനുബന്ധിച്ച് ഇന്റർ നാഷണൽ കേംപോ കരാട്ടേ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല പുരസ്കാര ജേതാക്കളെ ആദരിച്ചു. സ്റ്റുഡന്റസ് പൊലീസിന്റെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാർക്ക് മികച്ച സംഘാടനത്തിനുള്ള സംസ്ഥാനതല പുരസ്കാരം ലഭിച്ച നന്മണ്ട ഹയർ സെക്കൻഡറി സ്ക്കൂൾ അദ്ധ്യാപകൻ കെ.ഷിബുവിനെയും ഹിന്ദി പ്രചാരണത്തിന് സംസ്ഥാന തലത്തിൽ 2025 ലെ ഭാഷാ സേവി സമ്മാൻ പുരസ്കാരം നേടിയ ശ്രീധരൻ പറക്കാസിനെയും ഷിഹാൻ കെ.പി.രാജഗോപാലൻ ആദരിച്ചു. സൻസായ് ഷൺമുഖൻ, ഷൻഷായ് രജീഷ്, സൽസായ് രഞ്ജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |