തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിൽ രണ്ടുവർഷമായി സ്വന്തം വാഹനമില്ല. കാലപ്പഴക്കം കാരണം ഉപേക്ഷിച്ച വാഹനം സിവിൽ സ്റ്റേഷനിൽ തുരുമ്പ് പിടിച്ചു കിടക്കുകയാണ്. തിരൂർ ഓഫീസിലെ വാഹനമാണ് നിലവിൽ മാസത്തിൽ ഒരാഴ്ച ഉപയോഗത്തിനായി കൊണ്ടുവരുന്നത്. ഓഫീസിന്റെ
കീഴിൽ 13 പഞ്ചായത്തും രണ്ട് മുൻസിപ്പാലിറ്റിയും ഉണ്ട്. പൊന്നാനി താലൂക്ക് സപ്ളൈ ഓഫീസിലും സമാനമാണ് അവസ്ഥ. ഇവരും തിരൂരിലെ വാഹനത്തെയാണ് ആശ്രയിക്കുന്നത്. മൂന്ന് ഓഫീസുകളിലും ഡ്രൈവർമാരുണ്ട്. മുൻപ് വാഹനം ഇല്ലാത്തതിനാൽ ജീവനക്കാർ ഓഫീസ് കാര്യത്തിന് സ്വന്തം
വാഹനം എടുത്താണ് പോകാറ്.
9 പഞ്ചായത്തും ഒരു മുൻസിപാലിറ്റിയുമാണ് പൊന്നാനി താലൂക്ക് സപ്ളൈ ഓഫീസ് പരിധിയിലുള്ളത്. മൊത്തം 547 റേഷൻ ഷോപ്പുകളാണ് ഈ മൂന്നു താലൂക്കുകളിലുമായുള്ളത്. കൂടാതെ പൊതുവിപണിയിലും പരിശോധന നടത്തണം.
റേഷൻ സ്ഥാപനങ്ങൾ
തിരുരങ്ങാടി 152
തിരൂർ 267
പൊന്നാനി 128
മൊത്തം 547 റേഷൻ ഷോപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |