ഫറോക്ക്: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫറോക്ക് റെയിൽവേ സ്റ്റേഷന് മുന്നിൽ മുതിർന്ന പൗരന്മാർ പ്രതിഷേധ ധർണ നടത്തി. വാർദ്ധക്യകാല പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കുക, വയോജനങ്ങളുടെ റെയിൽവേ യാത്രാക്കൂലി ഇളവ് പുനസ്ഥാപിക്കുക, കേന്ദ്രസർക്കാർ വയോജന നയം പ്രഖ്യാപിക്കുക, എല്ലാ മുതിർന്ന പൗരന്മാർക്കും സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. മേച്ചേരി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മേലടി നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം പി.രമ, ജില്ലാ വൈസ് പ്രസിഡന്റ് സി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. പുല്ലോട്ട് ബാലകൃഷ്ണൻ സ്വാഗതവും കെ.കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |