റിയാദ്: പ്രവാസികളെ ഉള്‍പ്പെടെ വലച്ചിരുന്ന പ്രശ്‌നത്തില്‍ നിര്‍ണായക തീരുമാനവുമായി സൗദി അറേബ്യ. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ വാടക കൂട്ടരുതെന്നാണ് വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. കൊമേഴ്‌സിയല്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നിയമം ബാധകമായിരിക്കുമെന്നാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
കൊവിഡ് വ്യാപനത്തിന് ശേഷം സൗദി തലസ്ഥാനത്ത് വാടക കുത്തനെ കൂടിയിരുന്നു. അന്യായമായി വാടക കൂട്ടുന്നുവെന്ന പരാതികളും വ്യാപകമായതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തിയത്. കൊവിഡിന് ശേഷം റിയാദില്‍ വന്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചതിന്റെ ചുവട് പിടിച്ചാണ് വാടക ഇനത്തില്‍ വന്‍ വര്‍ദ്ധനവിന് കെട്ടിട ഉടമകള്‍ തയ്യാറെടുത്തത്.
നിയമം ലംഘിച്ചാല്‍ കടുത്ത പിഴ ചുമത്തുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരു വര്‍ഷത്തേക്കുള്ള വാടകയാണ് പിഴ. ഇതിന് പുറമേ താമസക്കാരന് നഷ്ടപരിഹാരവും നല്‍കേണ്ടി വരും. നിയമലംഘനം ശ്രദ്ധയില്‍പ്പെടുത്തുകയും നിര്‍ണായക വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നവര്‍ക്ക് 20 ശതമാനം വരെ പാരിതോഷികം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |