മുക്കം: മുക്കം മേഖല ബാങ്ക് മണാശേരിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സഹകരണ മെഡിക്കൽ ലാബ് മണാശേരി അങ്ങാടിയിൽ മുക്കം റോഡിൽ പ്രവർത്തനമാരംഭിച്ചു. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുറഞ്ഞ ചെലവിൽ മികച്ച സേവനം ലഭ്യമാക്കലാണ് ഉദ്ദേശ്യമെന്നും 50% ഇളവിൽ എല്ലാ ടസ്റ്റും നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. ഒക്ടോബർ 30 വരെ 499 രൂപക്ക് ഫുൾ ബോഡി ചെക് അപ്പും നടത്തും. ബാങ്ക് പ്രസിഡൻ്റ് ദിപു പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ വിഷ്ണു രാജ് നന്ദി പറഞ്ഞു. വി.കെ. വിനോദ്, അഡ്വ. കെ.പി. ചാന്ദിനി, ബിജി, കപ്പിയേടത്ത് ചന്ദ്രൻ, പി.പ്രേമൻ, കെ.ടി. ബിനു, കെ.ടി. ശ്രീധരൻ, എൻ ചന്ദ്രൻ, സി.എ. പ്രദീപ്കുമാർ, പ്രജിത പ്രദീപ്, എം.വി രജനി, പി.ജോഷില തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |