നീലേശ്വരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളം കാസർകോടിന്റെയും ആഭിമുഖ്യത്തിൽ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ ജില്ലാതല ഇൻക്ലൂസീവ് സ്‌പോർട്സ്മേള നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 240 കുട്ടികളാണ് മത്സരത്താനെത്തായത്.17 ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരത്തിൽ 116 കുട്ടികൾ സംസ്ഥാനമത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെ 410 പേർ മേളയ്‌ക്കെത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാകേരളം കാസർകോടിന്റെയും ആഭിമുഖ്യത്തിൽ നടന്ന കായികമേള നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള ജില്ലാമിഷൻ കോർഡിനേറ്റർ ടി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.ബി.പി.സിമാരായ പി.സുമാ ദേവി, എ.ഷീന, വി.വി.സുബ്രഹ്മണ്യൻ,ബി.പി.സി ടി ഖാസിം , സനൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |