കൊച്ചി: കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'മാതംഗി ഫെസ്റ്റിവൽ–2025 ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ ഒക്ടോബർ രണ്ടിന് വൈകിട്ട് 5ന് തിരിതെളിയും. നർത്തകിയും നടിയുമായ നവ്യ നായർ നേതൃത്വം നൽകുന്ന മാതംഗി സ്‌കൂൾ ഒഫ് പെർഫോമിംഗ് ആർട്‌സിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ. ആദ്യദിനം നവ്യനായർ ഭരതനാട്യം അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിക്കുന്ന കഥക്, സുനന്ദ നായരുടെ മോഹിനിയാട്ടം, ഷിജിത്ത്–പാർവതി കൂട്ടുകെട്ടിൽ ഭരതനാട്യം, മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യം എന്നിവ അവതരിപ്പിക്കും. സമാപന ദിവസമായ ഒക്ടോബർ ആറിന് നർത്തകൻ സത്യനാരായണ രാജു ഭരതനാട്യം അവതരിപ്പിക്കും. ദിവസവും വൈകിട്ട് ആറുമുതൽ എട്ടുവരെയാണ് പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |