കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'മഴവില്ല് ' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. സംഗീതം, നൃത്തം, ഒപ്പന, കഥാവതരണം, കവിതാവായന, പ്രഛന്നവേഷം തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. മോട്ടിവേഷൻ സ്പീക്കർ വി.കെ ഫാത്തിമ അസ് ല മുഖ്യാതിഥിയായി . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ വളപ്പിൽ റസാഖ്, ലിജി പുൽക്കുന്നുമ്മൽ, ഓളിക്കൽ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എൻ അബൂബക്കർ, എൻ ഷിയോ ലാൽ, എം.കെ നദീറ , കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ഖാലിദ് കിളിമുണ്ട, .ഒ ജയശ്രീ, സി.വി സംജിത്ത്, എം.എം സുധീഷ് കുമാർ, എ.കെ ഷൗക്കത്തലി, തളത്തിൽ ചക്രായുധൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |