കായക്കൊടി: എൽ.ഡി.എഫ് കായക്കൊടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വികസന ജാഥ ഇന്ന് സമാപിക്കും. പൂത്തറയിൽ ആർ.ജെ.ഡി ജില്ലാ സെക്രട്ടറി പ്രേംഭാസിൻ ഉദ്ഘാടനം ചെയ്തു. പി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ, എം കെ ശശി, പി ബിജു, യു.വി കുമാരൻ,എ.റഷീദ്,കെ.കെ സത്യൻ,എസ് കെ സി തങ്ങൾ, പി പി സനീഷ്, കെ പി അജിത്ത് എന്നിവർ പ്രസംഗിച്ചു. എം ചന്ദ്രൻ സ്വാഗതം പറഞ്ഞു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ലീഡറും പി ബിജു, യു വി കുമാരൻ എന്നിവർ ഉപ ലീഡറും എ റഷീദ് മാനേജറുമായ ജാഥ ഇന്ന് വൈകിട്ട് ചങ്ങരംകുളത്താണ് സമാപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |