കോഴിക്കോട്: ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മാത്തോട്ടം വനശ്രീയിൽ രണ്ട്, മൂന്ന് തീയതികളിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടക്കും. പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിംഗ് എന്നിവയിലാണ് മത്സരം. ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിലും മത്സരമുണ്ടാകും. ഓരോ ഇനത്തിലും ഒരു വിദ്യാലയത്തിൽനിന്ന് പരമാവധി രണ്ട് വീതം കുട്ടികളെ പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തിൽ രണ്ടു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. പ്രധാനാദ്ധ്യാപകൻ /പ്രിൻസിപ്പൽ നൽകുന്ന സാക്ഷ്യപത്രം രജിസ്‌ട്രേഷൻ സമയത്ത് ഹാജരാക്കണം. ജില്ലാതലങ്ങളിൽ ഒന്നാം സമ്മാനം ലഭിക്കുന്നവരുടെ രചനകൾ സംസ്ഥാനതലത്തിൽ മത്സരത്തിനയക്കും. വിശദ വിവരങ്ങൾ www.forest.kerala.gov.in ലഭിക്കും. ഫോൺ: 04952416900.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |