* മൊത്തവരുമാനം 1,142 കോടി രൂപ, ലാഭം 490 കോടി
* നിക്ഷേപകർക്ക് ലാഭവിഹിതം 50 ശതമാനം
1,400 കോടി രൂപയുടെ നിക്ഷേപമെന്ന് മുഖ്യമന്ത്രി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാൽ) 1,400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി. കഴിഞ്ഞ സാമ്പത്തിക വർഷം 1,142 കോടി രൂപയാണ് സിയാലിന്റെ മൊത്ത വരുമാനം. ലാഭം 489.84 കോടി രൂപ. ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗം അംഗീകരിച്ചു.
കഴിഞ്ഞ വർഷം സിയാൽ റെക്കാഡ് വരുമാനവും ലാഭവും നേടി. തുടർച്ചയായ മൂന്നാം സാമ്പത്തിക വർഷത്തിലും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്തു.
ഓൺലൈനായി നടന്ന യോഗത്തിൽ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |