വടകര: ലോക ഹൃദയദിനത്തിൽ എയ്ഞ്ചൽസിന്റെ നേതൃത്വത്തിൽ വടകരയിലെ ആശുപത്രികളായ ആശാ, ബേബി മെമ്മോറിയൽ, സിയം, ഡയമണ്ട് ഹെൽത്ത് കെയർ, സഹകരണ ആശുപത്രി എന്നിവർ സംയുക്തമായി ഗാന്ധി പ്രതിമക്കു സമീപത്തു നിന്ന് ആരംഭിച്ച ഹൃദയത്തിനായി ഒരു നടത്തം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വടകര ആർ. ടി. ഒ. പി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപനം എയ്ഞ്ചൽസ് ഇന്റർനാഷണൽ ട്രസ്റ്റ് ഡയറക്ടർ ഡോ. പി. പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വടകര തഹസിൽദാർ ഡി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അഫ്രോസ് ഹൃദയദിന സന്ദേശം നൽകി. ഡോ. കെ. എം. അബ്ദുള്ള പ്രതിജ്ഞ ചൊല്ലി. പി. പി. രാജൻ, പി രാജേഷ്, ആർ. ഗോപാലൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |