കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ മാസം മുന്നൂറ് രൂപ ടോൾ നൽകണമെന്ന നിർദ്ദേശം ഒളവണ്ണ പഞ്ചായത്തിലും പരിസരത്തുമുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിൻ മേലുള്ള കൈയേറ്റമാണെന്ന് ഒളവണ്ണ- പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം കുറ്റപ്പെടുത്തി. ടോൾ ബൂത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാസം തോറും 300 രൂപയുടെ പാസ് എടുക്കണമെന്ന തീരുമാനം പിൻവലിച്ച് യാത്ര സൗജന്യമാക്കണം. നിർബന്ധിത ടോൾ ഏർപ്പെടുത്തിയാൽ പ്രക്ഷോഭത്തിനിറങ്ങാൻ യോഗം തീരുമാനിച്ചു. കെ.കെ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ചോലയ്ക്കൽ രാജേന്ദ്രൻ, എ.ഷിയാലി , പി.കണ്ണൻ, എൻ.മുരളീധരൻ, വിനോദ് മേക്കോത്ത്, കെ.സുജിത്ത്, എ.വീരേന്ദ്രകുമാർ, സി. ബാബു, സി.ബിജു, ലത്തീഫ് പൂളേങ്കര, ഷാജു. ടി എന്നിവർ പ്രസംഗിച്ച.ു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |