വിഴിഞ്ഞം: പെരിങ്ങമ്മല നവജ്യോതി റസിഡന്റ്സ് അസോസിയേഷൻ അർദ്ധവാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പെരിങ്ങമ്മല ശ്രീനാരായണീയം കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം മുൻ ഗവ.സെപ്ഷ്യൽ സെക്രട്ടറി കെ.സുദർശനൻ ഉദ്ഘാടനം ചെയ്തു.നേമം എസ്.എച്ച്.ഒ ആർ.രഗീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. എ.എസ്. പണിക്കർ.എസ്. വിജയകുമാർ,ജയദാസ് സ്റ്റീഫൺസൺ,കെ. ജയൻ,എസ്. ജയകുമാർ, പി.ആർ.സുജികുമാർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിക്കൽ,സ്‌കോളർഷിപ്പ്, ക്യാഷ് അവാർഡ്, സമ്മാന വിതരണം എന്നിവ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |