പത്തനംതിട്ട : നഗരത്തിലെ ട്രാവൻകൂർ ഇലക്ട്രിക്കൽസിന്റെ ഗോഡൗണിൽ വിൽപനയ്ക്കു വേണ്ടിയുള്ള സാധന സാമഗ്രികൾ നശിപ്പിച്ചതായി പരാതി. റോഡിലെ ഓട നിർമ്മാണത്തിന്റെ മാലിന്യവും , വലിയ തടികളും മറ്റും 55000 രൂപയിലധികം വിലവരുന്ന സാധനങ്ങൾക്ക് മുകളിലേക്ക് ജെ.സി.ബി ഉപയോഗിച്ച് ഇട്ടതായാണ് പരാതി. കഴിഞ്ഞ ദിവസം അർദ്ധരാത്രി വ്യാപാര സ്ഥാപനങ്ങൾ അടച്ചതിന് ശേഷമാണ് സംഭവമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.
അധികൃതർ നഷ്ടപരിഹാരം വാങ്ങി നൽകണമെന്നും നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ആവശ്യപ്പെട്ടു.
യൂണിറ്റ് ജനറൽ സെക്രട്ടറി ആലിഫ് ഖാൻ മേധാവി, യൂണിറ്റ് ട്രഷറർ ബെന്നി ഡാനിയേൽ, സാബു ചരിവുകാലായിൽ, അലക്സാണ്ടർ വിളവിനാൽ,ജോഷ്വ ജോസ്, ബൈജു പയനിയർ, അശ്വിൻ മോഹൻ, ജയിംസ് ശ്യാമ, ലീനാ വിനോദ്, സൂര്യ ഗിരീഷ്, മാത്യു, ഷിബു, അയൂബ് ഖാൻ, ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |