ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ കലവൂർ ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ ആർ.ഒ പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ് നിർദ്ദേശിച്ച പ്രകാരം ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ആർ.ഒ പ്ലാന്റ് സ്ഥാപിച്ചത്.
മ്മണ്ണഞ്ചോരി ഗ്രാമ പഞ്ചായഞ്ഞ് പ്രസിഡന്റ് ടി.വിഅജിത്ത്കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ജുമൈലത്ത്, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എസ് സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവ്, സ്‌കൂൾ എച്ച്. എം,അജയകുമാർ കെ, പി.ടി.എ പ്രസിഡന്റ് വി.വി.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ.മഞ്ജു നന്ദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |