അമ്പലപ്പുഴ :ഫോക്കസിന്റെ നവരാത്രി മഹോത്സവം സമാപിച്ചു. സമാപന സമ്മേളനം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ചലച്ചിത്ര താരം പ്രമോദ് വെളിയനാട് മുഖ്യാഥിതിയായി. ജനറൽ സെക്രട്ടറി വി. രംഗൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ജി. വേണുലാൽ , രക്ഷാധികാരികളായ എ .ആർ. കണ്ണൻ , ഡോ. റോയ് ബി ഉണ്ണിത്താൻ , വൈസ് ചെയർമാൻ പി .എസ് .ദേവരാജ്, ചീഫ് കോർഡിനേറ്റർ എം .സോമൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റേജ് ഇന്ത്യയുടെ പുന്നപ്ര മധുവും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |