ആലപ്പുഴ:ഗാന്ധിജയന്തിവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കും.യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം .
'ആധുനിക ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസക്തി' എന്നതാണ് വിഷയം. അഞ്ച് മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ തയ്യാറാക്കി ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് ഐഡി -District Information Office Alappuzha - ലിങ്ക്-https://www.facebook.com/share/16kFrCMavh/, ഇൻസ്റ്റാഗ്രാം ഐഡി- prdalappuzha, ലിങ്ക്-https://www.instagram.com/prdalappuzha?igsh=MW44YzU1YXd5aW9vNw==എന്നിവയിലേക്ക് മെസ്സേജ് ചെയ്യണം .അയക്കുന്ന വീഡിയോയിൽ വിദ്യാർഥിയുടെ പേര്, സ്കൂളിന്റെ വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിരിക്കണം . റീൽ സ്വഭാവത്തിലുള്ള എഡിറ്റ് ചെയ്യാത്ത വീഡിയോയാണ് അയക്കേണ്ടത്. അവസാന തീയതി ഒക്ടോബർ 10.
രണ്ടു വിഭാഗത്തിലും ഒന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് ആയിരം രൂപയും ഷീൽഡും സർട്ടിഫിക്കറ്റും നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഷീൽഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |