പഴവങ്ങാടി: അഹിംസയും സാഹോദര്യവും അടക്കമുള്ള ഗാന്ധി ദർശനങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടേണ്ട കാലഘട്ടത്തിലാണ് നാമിപ്പോൾ എത്തിനിൽക്കുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ് പറഞ്ഞു. കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. റൂബി കോശി, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, ബിനോജ് ചിറക്കൽ, ഷേർളി ജോർജ്, റെഞ്ചി പതാലിൽ, കെ കെ തോമസ്, റോയി ഉള്ളിരിക്കൽ, ബിജി വർഗീസ്, ജോസഫ് കാക്കാനംപള്ളിൽ, പി. എം തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |