തൃശൂർ: സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷന്റേയും കഴിഞ്ഞ 10 വർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ സ്വരൂപിക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷന്റെ വികസന സദസ് ഇന്ന് നടക്കും. രാവിലെ 10 ന് ടൗൺ ഹാളിൽ നടക്കുന്ന വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. മുൻ മേയർമാർ, കോർപറേഷനായി രൂപീകരിക്കുമ്പോൾ കൂട്ടിച്ചേർക്കപ്പെട്ട പഞ്ചായത്തുകളിലെ മുൻ പ്രസിഡന്റുമാർ എന്നിവരെ ആദരിക്കും. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ വിശിഷ്ടാതിഥിയാകും. ഡെപ്യൂട്ടി മേയർ എം.എൽ റോസി, ഡി. സാജു മുഖ്യാതിഥിയായും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |