കൊല്ലം: ബി.എസ്.എൻ.എൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 7വരെ ക്ളാസുകളിലുള്ള സ്കൂൾ കുട്ടികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. 12ന് കൊല്ലം ചെമ്മാംമുക്ക് ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മുതൽ 12 വരെ രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങൾ. 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9446010000, 9447000035 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ഒന്ന് മുതൽ നാലുവരെ ക്ളാസുകളിലുള്ളവർക്ക് വിഷയം: ഓൺലൈൻ ലേണിംഗ് യൂസിംഗ് ബി.എസ്.എൻ.എൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ്. അഞ്ച് മുതൽ ഏഴ് വരെ ക്ളാസുകളിൽ ഉള്ളവർക്ക് വിഷയം: ബി.എസ്.എൻ.എൽ- കണക്ടിംഗ് ദി അൺ കണക്ടഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |