കൂത്തുപറമ്പ്: എൻ.എസ്.എസ് കരയോഗത്തിന്റെ ജനറൽബോഡിയോഗം പ്രസിഡന്റ് കെ.പി.സോമസുന്ദരന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. നരവൂർ രാജാസ് മിനി ഹാളിൽ നടന്ന പരിപാടി കെ.വി.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.എൻ.രാജൻ, മഹിളാ സമാജം പ്രസിഡന്റ് വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി.സോമസുന്ദരൻ ( പ്രസിഡന്റ് ), എൻ.ടി. സോമശേഖരൻ ( വൈസ് പ്രസിഡന്റ് ), കെ.എൻ.രാജൻ ( സെക്രട്ടറി), ശിവദാസ് കാരാൽ ( ജോയിൻ സെക്രട്ടറി), ജനാർദ്ദനൻ നമ്പ്യാർ ( ട്രഷറർ ), വനിതാ സമാജം ഭാരവാഹികളായി വിജയലക്ഷ്മി (പ്രസിഡന്റ്)സുശീല (വൈസ് പ്രസിഡന്റ്) ആർ.എൻ.ശ്രീജ (സെക്രട്ടറി), ശ്രീകല ( ജോയിൻ സെക്രട്ടറി ), ശ്രുതി സുജിത്ത് കുമാർ ( ട്രഷറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |