കൊടുങ്ങല്ലൂർ: ആനപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് കറുപ്പന്റെ പ്രതിഷേധ ഖണ്ഡകാവ്യമായ ഉദ്യാന വിരുന്നിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ആരംഭം കെ.കെ.ടി.എം ഗവ. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. 100 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച ആ കവിത ഇന്നും തിരമാല പോലെ ഈ സമൂഹത്തിൽ ഇപ്പോഴും അലയടിച്ചു കൊണ്ടേയിരിക്കുന്നുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജി.ഉഷാകുമാരി അഭിപ്രായപ്പെട്ടു. ഡോ. സ്വപ്ന, ഡോ. രമ്യ, തങ്കരാജ് ആനപ്പുഴ എന്നിവർ സംസാരിച്ചു. എൻ.എച്ച്.സാംസൺ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി യു.ടി.പ്രേംനാഥ് സ്വാഗതവും അക്ഷദ് ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |