തൃശൂർ: കേരളത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് ലഭിക്കുന്നവർക്ക് അരപ്പവന്റെ സ്വർണ മെഡൽ വിതരണം ചെയ്യുന്നത് നിർത്തിവച്ച സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് തേടി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറോട് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകിയിരുന്നു. 2019ന് ശേഷം മെഡലുകൾ വിതരണം ചെയ്തിട്ടില്ല. കാൽലക്ഷത്തോളം വരുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് സർക്കാർ മെഡൽ നൽകിയിട്ടില്ലെന്ന് ഷാജുമോൻ വട്ടേക്കാട് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |