കൊടുങ്ങല്ലൂർ: കോട്ടപ്പുറം ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 75ാമത് പുഴനിലാവ് ഉദ്ഘാടനവും വർഷധാര പുരസ്‌കാര സമർപ്പണവും ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മുൻ എം.പി ടി.എൻ.പ്രതാപൻ വർഷധാര പുരസ്‌കാരം ഏറ്റുവാങ്ങി. സൊസൈറ്റി ചെയർമാൻ വി.എം.ജോണി അദ്ധ്യക്ഷത വഹിച്ചു. രൂപത വികാർ ജനറൽ മോൺ: റോക്കി റോബി കളത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. ടി.എൻ.പ്രതാപൻ മറുപടി പ്രസംഗം നടത്തി. കവി സെബാസ്റ്റ്യൻ, ഡാവിഞ്ചി സുരേഷ്, ജോഷി ചക്കമാട്ടിൽ, കെ.യു.രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രമുഖ ഫോക്ക് ബാന്റായ പട പ്രവേഗ ഒരുക്കിയ നാടൻപാട്ടും കാളകളിയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |