റാന്നി: ലോക കാഴ്ച ദിനം അങ്ങാടി ഗ്രാമ പഞ്ചായത്തും കാഴ്ച നേത്രദാന സേനയും സംയുക്തമായി ആചരിച്ചു.അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. . കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറി അഡ്വ റോഷൻ റോയി മാത്യു അദ്ധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ബിച്ചു ഐക്കാട്ടു മണ്ണിൽ, പഞ്ചായത്തംഗങ്ങളായ ജെവിൻ കെ. വിൽസൺ, അഞ്ജു ജോൺ, കാഴ്ച ക്യാമ്പ് കോ -ഓർഡിനേറ്റർ അനു ടി. ശാമുവേൽ എന്നിവർ പ്രസംഗിച്ചു. കണ്ണുകൾ ദാനമായി നൽകുവാൻ സന്നദ്ധരായവരുടെ സമ്മതപത്രം കാഴ്ച ജനറൽ സെക്രട്ടറി റോഷൻ റോയി മാത്യു ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |