തിരുവല്ല : ഭിന്നശേഷി നിയമന വിഷയത്തിൽ പ്രശ്നം പരിഹരിക്കുവാൻ മുൻകൈയെടുത്ത സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാട് അഭിനന്ദനാർഹമാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്. ആയിരക്കണക്കിന് അദ്ധ്യാപകരെ ദുരിതത്തിലാക്കിയിരുന്ന ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കാണണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് അനുകൂലമായി നടപടിയെടുത്ത സർക്കാരിന്റെ തീരുമാനം മാതൃകാപരമാണ്. വിദ്യാഭ്യാസ മേഖല നേരിടുന്ന മറ്റു പ്രശ്നങ്ങളിലും ക്രിയാത്മകമായ നടപടികൾ സർക്കാരിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.സി.സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത, ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് എന്നിവർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |