കൊടുമൺ: ജില്ലാ സ്‌കൂൾ കായികമേളയിൽ പുല്ലാട് ഉപജില്ല 284 പോയിന്റുമായി ചാമ്പ്യൻമാരായി . 39 സ്വർണവും 20 വെള്ളിയും 16വെങ്കലവും പുല്ലാട്‌നേടി. കഴിഞ്ഞ തവണയും പുല്ലാട് ഉപജില്ലക്കായിരുന്നു കിരീടം. 137 പോയിന്റുമായിരണ്ടാം സ്ഥാനം പത്തനംതിട്ട ഉപജില്ലക്കാണ്. 12 സ്വർണവും 11 വെള്ളിയും 14വെങ്കലവുംപത്തനംതിട്ടക്ക് ലഭിച്ചു. 113 പോയിന്റുമായി റാന്നിയാണ് മൂന്നാമത് . 11 സ്വർണ്ണവും, 11വെള്ളിയും 10 വെങ്കലവും റാന്നിഉപജില്ലക്ക് ലഭിച്ചു.
സ്‌കൂൾ വിഭാഗത്തിൽ പുല്ലാട് ഉപജില്ലയിലെസെന്റ് ജോൺസ് എച്ച്. എസ്. എസ് ഇരവിപേരൂർ 158 പോയിന്റുമായി തുടർച്ചായ പതിനാറാം തവണയും ഓവറോൾ നേടി. 25 സ്വർണ്ണവും 10വെള്ളിയും 3 വെങ്കലവും നേടി. രണ്ടാം സ് ഥാനം 94 പോയിന്റുമായി പുല്ലാട് ഉപജില്ലിയിലെതന്നെഎം. ടി.
എച്ച്. എസ് കുറിയന്നൂർ കരസ്ഥമാക്കി. 11 സ്വർണവും 9 വെള്ളിയും12 വെങ്കലവും കുറിയന്നൂർ നേടി.
മൂന്നാമത് 46 പോയിന്റുമായിഎം. എസ്. എച്ച് .എസ്. എസ് റാന്നിയാണ്. 7 സ്വർണവും 3വെളളിയും 2 വെങ്കലവും അവർക്ക് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |