തിരുവനന്തപുരം: മതേതര ഇന്ത്യയിൽ മതചിഹ്നങ്ങളെ ഒഴിവാക്കണമെന്ന നിലപാട് അപലപനീയവും അപക്വവുമാണെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) കുടുംബ സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കെ.എൻ.എം വള്ളക്കടവ് യൂണിറ്റ് മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് വാർഡ് കൗൺസിലർ സാജിതാ നാസർ ഉദ്ഘാടനം ചെയ്തു. മൗലവി അബ്ദുസലാം കാക്കനാട്, ജില്ലാ പ്രസിഡന്റ് യഹ്യാ ആലംകോട്,സെക്രട്ടറി അൽഅമീൻ ബീമാപള്ളി,സംസ്ഥാന കൗൺസിലർ പി .മുഹമ്മദ് ശരീഫ്, മുബീൻ നേമം,സജീർ കല്ലമ്പലം,ഇസ്മായിൽ ആസാദ്,മുഹമ്മദ് ആരിഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |